Thursday 4 December 2014

കുസൃതി




മനസ്സിന്നു തിരക്കിലാണു
കനാലിനക്കരെ കത്തിത്തീരുന്ന
കരിയിലകൾ പോലെ
 പുകഞ്ഞുനീറി ഭാരമില്ലാതെ
എങ്ങോട്ടോ പറന്നുയരുന്നു
നടന്നു നീങ്ങുന്ന കുട്ടിയുടെ കയ്യിൽ
കിട്ടിയ റബ്ബർ  പന്ത് പോലെ
ചിന്തകളങ്ങനെ തുള്ളിക്കളിച്ചു നടക്കുന്നു
നീണ്ടു നീണ്ടു ജനലകൽക്കപ്പുറം
നേരിയ കാറ്റിന്റെ ചലനത്തിലാടുന്ന
കൊഴിയാറായ മഞ്ഞിലതുംബിൽ എത്തി
വിശാലവിരിപ്പിലൂടെ പറന്നു നടക്കുന്ന
ദേശാടനപക്ഷിയുടെ ചിറകിലേറി
വീണ്ടും തിരിച്ചിങ്ങു ഭൂമിയിൽ വന്നു
ചീരിപാഞ്ഞൊരു മോട്ടോർ വാഹനത്തിന്റെ
വിളുംബിലിരുന്ന്നു
മണിക്കൂറുകളുടെ യാത്രക്കപ്പുരമുള്ള
പ്രിയതമന്റെ പക്കലെത്തി
ഒന്ന് തൊട്ടു തലോടിയിങ്ങുപോന്നു 

Friday 24 October 2014

എന്റെ പൈതൽ

ഇറുക്കിയടച്ച മിഴികളും 
ചുരുട്ടി പിടിച്ച വിരലുകളും 
ഇളം ചോര നിറമുള്ള 
പിഞ്ചു കൈകളും പാദങ്ങളും 
തൊട്ടു തൊട്ടു ഞാൻ നോക്കി 
വിരിയാൻ നില്ക്കുന്ന മോട്ടുപോലെ 
പുലർമഞ്ഞിൻ വിശുദ്ധിയോടെ 
എന്റെ വളവിൽ ചേർന്ന് കിടന്നു പൈതലേ നീ 
ആദ്യാമായി  ഈ ലോകത്തെ 
മിഴിതുറന്നു നോകിയപ്പോൾ 
ആദ്യമായ് നിന്റെ മിഴികൾ 
എന്നെ തിരഞ്ഞപ്പോൾ 
ജന്മ സുകൃതം പെയ്തു നിന്നിലേക്ക്‌ 
പാലായി അമൃതായി വാത്സല്യമായി

Thursday 16 October 2014

Thursday 28 August 2014

എഴുതുവാനാഞ്ഞു തുടങ്ങിയോരെൻ തൂലിക
എവിടെയോ മുട്ടി തടഞ്ഞു നില്പ്പൂ ...
അക്ഷരക്കൂട്ടങ്ങളാമെൻ തോഴിമാർ
പിണങ്ങിമാറി ദൂരെ നില്പൂ ...

Thursday 31 July 2014

വാടിയ പൂവ്

സ്നിഗ്ദ്ധമാം പൂവരമ്പിൻ അതിരുകളിൽ കൂടി
ഒരു മൂളിപ്പാട്ടും  പാടി ഞാൻ നടന്നിടുമ്പോൾ
 എങ്ങു നിന്നോ നീണ്ട കരതലങ്ങൾ
വലിചെരിഞ്ഞെന്നെയാ ചേറിലേക്ക്
നഷ്ടമയെൻ പട്ടുപാവാടയും
 പട്ടിൽ പൊതിഞ്ഞൊരെൻ ചേതനയും
ഇടറുന്ന ശബ്ദവും മരവിച്ച മനസ്സുമായി
ചേറിൽ കുതിർന്നു ഞാൻ കിടന്നു
പൂവരമ്പിൻ അതിരുകളിൽ
കാരമുല്ലിന്റെ കാടുകണ്ടു


എവിടെ നിന്നോ എങ്ങുനിന്നോ
കേട്ടതും കണ്ടതുമാ മുഖങ്ങൾ
വാരിയെടുത്തെൻ ജഡത്തെ
വെള്ളപുതക്കാത്തൊരെൻ ജഡത്തെ
കണ്ണിമക്കാതെ നോക്കുമെൻ  അമ്മയേയും
കൈകളിൽ താങ്ങിയ മുഖവുമായ്
കണ്ണ് തുറിച്ചിരിക്കുമെന്നച്ചനേയും 
മച്ചിലെ ചിലന്തി വലയിൽ പെട്ടു
പിടഞ്ഞൊടുങ്ങുന്ന പ്രാണിയെയും 
കാണാതെ  കാണുന്നു ഞാനിന്നു 

Monday 7 July 2014

അവൾ എന്റെ കൂട്ടുകാരിയായിരുന്നു

നിറം തുളുമ്പിയ കലാലയ ദിനങ്ങളിൽ
നിറങ്ങളിൽ നിന്നോടിയോളിച്ചവളാണവൾ
പുറംചട്ട ഇട്ട പുസ്തകങ്ങളും
പൊട്ടിയിട്ടും മാറ്റാത്ത പേനയും
തുന്നിക്കെട്ടിയ ബാഗും പിന്നെ
ഏറ്റം അരോചകമായി അത്യന്തം
അയഞ്ഞ ഉടയാടകളും ആണ്
അവൾ ഉപയോഗിച്ചിരുന്നത്
അവളൊരിക്കലും ദരിദ്ര ആയിരുന്നില്ല
എന്നിട്ടും അവൾ അങ്ങനെ ആയിരുന്നു
യുക്തി യുടെ ലോകത്ത് ആ
 കലാലയത്തിന്റെ ഏതെങ്കിലും കോണിൽ
എന്തെങ്കിലും കുത്തിക്കുറിച്ചുകൊണ്ടിരിക്കുന്നത് കാണാം
അല്ലെങ്കിൽ പുസ്തകം വായിക്കുന്നത് കാണാം
എന്റെ സുഹൃത്തുകൾക്കു മിക്കവര്ക്കും
അവളെ വെറുപ്പായിരുന്നു..
അവരവളെ കാണുമ്പോൾ ഒഴിഞ്ഞു മാറി,
ഇരട്ടപ്പേരുകൾ ഉണ്ടാക്കി രഹസ്യമായി
പരിഹസിച്ചു.. അവളുടെ കൂടെ സീറ്റ്‌ പങ്കിടാൻ
വിനോദയാത്രക്കിടയിൽ ആരും തയ്യാറായില്ല
ഉച്ചഭക്ഷണത്തിന് അവൾക്കു മാത്രം ഒരു ബെഞ്ച്‌ കിട്ടി
അങ്ങനെയങ്ങനെ ഞാനുമെൻ ചങ്ങാതികളും
നിറഞ്ഞാടിയ കലാലയജീവിതം
അവസനിചിട്ടിപ്പോ വര്ഷങ്ങലായെങ്കിലും
ചങ്ങാതിക്കൂട്ടം നിലനിന്നു പോന്നു
എന്നിട്ടും അവളെ ആരും ഓര്ത്തില്ല, അന്വേഷിച്ചില്ല
ഇന്നലെ എന്നെ തേടി ആ വാർത്ത‍ വന്നു
രണ്ടു നാൾ മുൻപ് ആ പെണ്‍കൊടി
വീട്ടിനുള്ളിലെ ഒരു കൊളുത്തിൽ കെട്ടിയ ചരടിൽ
 തൂങ്ങിയാടുന്നതാനവളുടെ അമ്മ കണ്ടത്
വാരിയെടുത്താ അമ്മ മകളെയും കൊണ്ട് ആശുപത്രിയിൽ ചെന്നു
മകൾ  മരിച്ച് എന്ന് വിശ്വസിക്കാനാവാതെ
മറ്റൊരാശുപത്രിയിലെക്കോടി
അവിടെയും ഒന്നും അവരെ ആശ്വസിപ്പിച്ചില്ല
ഇനിയെങ്ങും കൊണ്ടുപോകണ്ട ആരോ ആവരോട് പറഞ്ഞു
എന്തിനവളത് ചെയ്തെന്നു ആര്ക്കുമറിയില്ല
എങ്കിലും, അവളീ ലോകത്ത് നിന്നില്ലാതയപ്പോ
നെഞ്ചകം പൊള്ളുന്നു കൂട്ടകാരേ..
നീയുമായി ഞാൻ പങ്കിട്ട മൂന്നു നിമിഷങ്ങളെ ഓർത്തപ്പോൾ
നീയില്ലാത്ത ഈ നിമിഷം ചുട്ടുപോള്ളുന്നേൻ ദേഹമാകെ
നീയെന്റെ സുഹൃത്തായിരുന്നു ..

അവൾ എന്റെ കൂട്ടുകാരിയായിരുന്നു

Tuesday 1 July 2014


കണ്ണുനീരാം മഴയിൽ ഇടയ്ക്കിടെ കുളിച്ചു
ആനന്ദത്തിൻ പട്ടുകൊണ്ടുടൽ  പൊതിഞ്ഞു
 മധുര സ്വപ്ന പൂക്കൾ തലയിൽ ചൂടി
ഈ മായാലോകത്തിൻ മാസ്മരികതയിൽ
സ്വയം മറന്നെൻ ഗൃഹാതുര ചിന്തകളും കൊണ്ട്
ഓർമ്മകൾ കല്ലുപാകിയ ജീവിത പാതയിൽ
പ്രണയഗാനം പാടിനടക്കും മനസ്വിനി ഞാൻ



Thursday 19 June 2014

കേവല തൃണ സമം ചിന്തതൻ ഫലമായ്
ജീവിതം കളയും മാത്രയിൻ മുൻപ്
പ്രപഞ്ച സ്പന്ദനം വിരൽ തൊട്ടറിഞ്ഞ
മർത്യാ അറിയുക നീ ''കഴിവിൻ '' മഹത്വം !!! !!!

Wednesday 18 June 2014

ഒരു ജന്മത്തിൻ നഷ്ട സ്വപ്നങ്ങളുമായി
ഞാൻ യാത്ര തുടരവേ ഒരിക്കലും ഉണങ്ങാത്ത
വേര്പാടിന്റെ വേദന മാത്രം കൂട്ടായി വരുമ്പോൾ
ആരെ പഴിക്കണം??
 ആരോടു ചോദിക്കണം??

പൂവിരുക്കുവാനാഞ്ഞോരെൻ
 കൈകളില തടഞ്ഞതോ
വേദനകള തന്നൊരമുള്ളു മാത്രം
പരാതിയില്ല പരിഭവമില്ല
ഒരേയൊരു സംശയം മാത്രം
ഇനിയെൻ  ജീവിതമെങ്ങോട്ടു
ഇരുളുന്ന രാത്രിയിലെ മഴയിലെക്കോ
 ഒഴുകുന്ന പുഴതൻ ആഴങ്ങളിലെക്കോ???

Monday 16 June 2014

മനസ്വിനി : കാത്തിരുപ്പിനും ആനന്ദമുണ്ട്

മനസ്വിനി : കാത്തിരുപ്പിനും ആനന്ദമുണ്ട്: ശൂന്യമായൊരു മനസ്സിന്റെ വാതായനങ്ങൾ തുറന്നിട്ട്‌  ഇന്നീ മാന്തോപ്പിൽ ഒരു കണ്ണി മാങ്ങയും കടിച്ചു ദൂരെ ദൂരെ അങ്ങേ കുന്നിൻചെരുവിൽ കളിച്...

കാത്തിരുപ്പിനും ആനന്ദമുണ്ട്




ശൂന്യമായൊരു മനസ്സിന്റെ
വാതായനങ്ങൾ തുറന്നിട്ട്‌ 
ഇന്നീ മാന്തോപ്പിൽ
ഒരു കണ്ണി മാങ്ങയും കടിച്ചു
ദൂരെ ദൂരെ അങ്ങേ കുന്നിൻചെരുവിൽ
കളിച്ചു  രസിച്ചു നടക്കും
അക്ഷര കൂട്ടങ്ങളെ കൊതിയോടെ
നോക്കി നില്ക്കുമൊരു പാവം മനസ്വിനി ഞാൻ..
ആരാലുമായും അന്വേഷിക്കപെടാതെ
ആരാലുമായും ചോദിക്കപ്പെടാതെ
ഇങ്ങേ മന്തോപ്പിൻ ചില്ലകളിൽ ചെക്കെറിയവൾ
ഇങ്ങിരുന്നാൽ കാണാമെനിക്കു
നിങ്ങളുടെ കളിയും തിമിർപ്പും
കളിച്ചു ക്ഷീണിച്ചു തിരുച്ചു പോകും വഴി
അല്പം തനുപ്പെൽക്കാനേൻ
മാവിൻ ചോട്ടിൽ നിങ്ങൾ വരുന്നതും കാത്തു
നോക്കി നില്ക്കാൻ എനിക്കിഷ്ട്ടമാണ്
........................................................
കാത്തിരുപ്പിനും ആനന്ദമുണ്ട് ...

Thursday 24 April 2014

എനിക്കു വീണുകിട്ടിയ മാണിക്യം

ഒരേയൊരു നിമിഷം നീ എന്റെ കണ്ണിലേക്കു നോക്കി
നിന്റെ പ്രണയത്തിന്റെ ആഴം ഞാനന്ന് തിരിച്ചറിഞ്ഞു
ഒരേയൊരു വട്ടം നീയെന്നെ ഒന്ന് തൊട്ടു
നിന്റെ സ്നേഹത്തിന്റെ മൃദുലത ഞാൻ അനുഭവിച്ചു
എത്ര മനോഹരമായാണ് നീ എന്നെ സ്നേഹിക്കുന്നുത്
ഇടതൂർന്നു നില്ക്കുന്ന പൂമരങ്ങൽക്കിടയിലൂടെ
നിന്റെ കയ്യും പിടിച്ചു ഈ വശ്യമാം ഭൂമിയുടെ
അതിരുകളോളം നടന്നെത്താൻ എന്റെ ഹൃദയം ആശിക്കുന്നു...
വീണുകിട്ടിയ ഈ മാണിക്യത്തെ ആരാരുമറിയാതെ ഞാൻ
എടുതോട്ടെ...
എന്റെ നെഞ്ചോട്‌ ചേർത്തോട്ടെ

 

Thursday 10 April 2014

പ്രവീണ്‍

എന്നുമെന്നും നിന്നെ കാത്തിരിക്കാൻ
എന്നെമെന്നും നിന്റെ മനം നിറയ്ക്കാൻ
എന്നുമെന്നും നിന്നെ സ്നേഹിച്ചു
ഒരു കുടക്കീഴിൽ ഒന്നിച്ചു പാർത്തു
നിന്റെ കരങ്ങൾക്കുള്ളിലായ്
ഒതുങ്ങി നില്ക്കാൻ ആഗ്രഹിക്കുന്നു ഞാൻ

 

Tuesday 8 April 2014

കുഞ്ഞു മാലാഖമാർ

ഒരു തുള്ളി പൊലുമില്ലനിറങ്ങലെനിക്കിപ്പോൾ
ഒരു തുള്ളി നിറമുള്ള നിറം  കടം തരാനുണ്ടോ കൂട്ടരേ...
എന്നോ കൈവിട്ടുപോയ എന്റെ നിരങ്ങല്ക്കായി കേണു
കറുപ്പും വെളുപ്പും മാത്രമോ ഇന്നീ ലോകത്തിന്റെ നിറം...
 എന്നിങ്ങനെ ജല്പനങ്ങൾ കൊണ്ട് ഞാനെൻ ദിനരാത്രങ്ങൾ
വെറുതെ തള്ളി നീക്കവെ, ഒരു കുഞ്ഞു പുഞ്ചിരിയുമായി
എന്റെ ജീവിതത്തിൽ എന്നിൽ നിന്ന് തന്നെ വന്ന മുത്തേ
അന്ന് ഞാനറിഞ്ഞു ഈ ലോകത്തിലെ കറുപ്പും വെളുപ്പും
ഞാൻ തിരഞ്ഞെടുതാതാണെന്നു... എന്റെ പിഴ ..എന്റെ പിഴ...
നഷ്ടമായ ദിനരാത്രങ്ങൾ തിരിച്ചു വരില്ല...
 കൈപിടിച്ചുയർത്തി നീ എന്നെ നിൻ നിറങ്ങളുടെ ലോകത്തേക്ക്
ചായങ്ങൾ കൂട്ടിചേർത്തു പുതിയ നിറങ്ങളുണ്ടാക്കാൻ
ശ്രമം തുടങ്ങി ഞാൻ.....
എന്റെ ചുറ്റിനുമുണ്ടായിരുന്ന ലോകത്തെ കണ്ടു ഞാൻ വിസ്മയിച്ചു
നിന്നോടോപ്പമുള്ള ഓരോ നിമിഷവും വിലപ്പെട്ടതകവേ
നീ വരും മുൻപ് കാണാതെ പോയ എന്റെ ഭൂമിയെപ്പറ്റി ഞാൻ വിഷാദിച്ചു

ഇന്നെനിക്കൊരു ചോദ്യമുണ്ട് കൂട്ടരേ നിങ്ങളോട്
നിറങ്ങൾ  വേണോ നിങ്ങൾക്ക്
എനിക്കായി മാത്രം കിട്ടിയ നിധിയാമെൻ പൊന്മകൾ തന്നതാമവയൊക്കെ
ഒരു പുഞ്ചിരിയുടെ വശ്യതകൊണ്ട് ഈ ലോകം മുഴുവൻ നിറമുല്ലതാക്കും
കുഞ്ഞു മാലാഖമാരെ..... നിങ്ങളെ ഓർത്താണീ പ്രപഞ്ചം ഇന്നും കെടാതെ നില്പൂ...
ഞാനുൾപ്പെടും അച്ഛനും അമ്മയും തുടങ്ങുന്ന വലിയ ജനവിഭാഗമേ
ആ കുഞ്ഞു മാലാഖമാർ തരുന്ന ദാനമാണീ പ്രപഞ്ചമെന്നൊർക്കാo ഇന്നു

Monday 24 March 2014

ചുവപ്പിനപ്പുറത്തെ നരപ്പ്

ഇന്ന് ഞാൻ ഒരു കാഴ്ച കണ്ടു നരച്ച  കുറെ കാഴ്ചകൾ ..ഒരു ചുവപ്പിനപ്പുറത്തെ നരപ്പ് ...
എന്റെ ഗദ്ഗദം നിങ്ങളെ അറിയിക്കാൻ ഞാൻ ഈ ബിന്ദുക്കളെ കടമെടുക്കുന്നു..
നിറയെ മരങ്ങൾ തിങ്ങി നിറഞ്ഞ പ്രദേശമായിരുന്നു അത്...
ആ മരങ്ങളിക്കിടയിലൂടെയുള്ള യാത്ര എന്തെന്നില്ലാത്ത അനുഭൂതിയിലേക്ക്‌ എന്നെ കൊണ്ടെത്തിച്ചിരുന്നു...
മനസ്സും ശരീരവും ഇതു നൈർമല്യതൽ നിറഞ്ഞു... ഉള്ളു മുഴുവൻ തണുത്തു പ്രകൃതി എന്നെ കയ്യിലെടുത്ത പോലെ.. ആ വഴിയില എനിക്കേറ്റം ഇഷ്ടമുള്ള ഒരു വളവിൽ മണിക്കൂറുകളോളം ഇരുന്നു ആ സുഖം ഞാൻ ആസ്വദിച്ചിട്ടുണ്ട്...
ആ വളവാണ് ഇന്ന് എന്റെ മനസ്സിനെ തളർത്തിയത് ...

പെൻസിൽ മുനയാൽ വരയ്ക്കാൻ കഴിയില്ല....എനിക്ക്... വക്കുകളാലൊരു ചിത്രം വരച്ചു തരാം ഞാൻ...
വളഞ്ഞു പുളഞ്ഞൊഴുകുന്ന ഒരു നദി പോലെ, കാടിനു നടുവിലൂടെ ഒരു റോഡ്‌....വീതികുറഞ്ഞ.. നന്നേ വീതികുറഞ്ഞ ഒരു സമയം ഒരു വശത്തേക്ക് മാത്രം ഒരു നാല് വീലൻ വാഹനത്തിനു പോകാൻ പറ്റിയിരുന്നത്ര പാകത്തിലുള്ള റോഡ്‌... അന്നൊക്കെ ഇരുവശങ്ങളിലും പച്ച നിറം മാത്രമാരുന്നു...അതിലൂടെ കടന്നു പോകുമ്പോൾ എതിരേല്ക്കാൻ ഒരുപാടു പേര് വന്നിരുന്നു... മുകളിലെ രത്ന ശോഭ, ഇലകൾക്കിടയിലൂടെ മണ്ണിൽ പതിക്കുന്ന കണ്ടു വെറും പെണ്ണായ ഞാൻ അത് കൊണ്ടൊരു മല കൊരുതിടാൻ കൊച്ചിതുപോയിരുന്നു...വനദേവത അതെനിക്ക് തരില്ലെങ്കിൽ ഞാൻ തട്ടിപ്പരിച്ചുകൊണ്ടോടും...എന്നുറപ്പിച്ചിരുന്നു..

മരണത്തിനു ഒരു നിറമേ ഉള്ളു എന്ന് ഞാൻ തിരച്ചറിഞ്ഞു... നരച്ച നിറം...അമ്മ മരിച്ചാലും മക്കൾ മരിച്ചാലും അവസാനം ബാക്കിയാവുന്നത് ആ നിറം മാത്രമാണ്... മനുഷ്യൻ മരിച്ചാലും പ്രകൃതി മരിച്ചാലും ബാകിയവുന്ന ഇരുണ്ട നരച്ച നിറം........
എന്റെ ചുറ്റിനും ആ നിറമായിരുന്നു...
 ദേഹത്ത് അഗ്നി പടരുമ്പോൾ... തൊലി ചൂഴ്ന്നു അഗ്നി കയറുമ്പോൾ, ഒടുവിൽ ആത്മാവിനു നിലനില്ക്കാൻ ശരീരമില്ലാതെ വരുമ്പോൾ.. പിടച്ചിൽ നിന്നുപോയ ഒരു കൂട്ടം മിണ്ടാപ്രാണികളുടെ
മണമായിരുന്നു എന്റെ ചുറ്റും... ശരീരങ്ങൾ പലതെങ്കിലും ഇന്ന് അവയ്ക്ക് ഗന്ധം ഒന്ന് മാത്രം..

പ്രാണ  രക്ഷാർധം പിടഞ്ഞു ഓടിയപ്പോൾ തീര്ച്ചയായും അവ നമ്മെ ശപിചിട്ടുണ്ടാകും..വേദന ഉണ്ടാക്കിയത് നമ്മളിൽ ആരോ ആണ്... അത് നമ്മൾ ഇരുകാളികളിൽ മുഴുവൻ പതിക്കുന്ന ഒരു നിലവിളിയിൽ നിന്നും ഉണ്ടായതാണ്...ജീവന്റെ വില അത്  ശാസ്ത്രത്തിനപ്പുറം ഇക്കാനുന്നതിന്റെയെല്ലാം അവകാശിയും ഉടമക്കാരനുമായ ഒരുവന്റെ ശ്വാസത്തിന്റെ വിലയാണ്..















Friday 21 March 2014

ചേച്ചിയമ്മ

എന്റെ കുട്ടിക്കാലം നിറയെ എന്റെ അനുജനാണ്
അന്നെന്റെ പെറ്റിക്കോടിക്കൊട്ടിന്റെ അറ്റത് തൂങ്ങി 
ഞാൻ പോകുന്നിടത്തെല്ലാം എന്റെ പിറകെ നടന്നിരുന്ന 
എന്റെ കുഞ്ഞനുജൻ 
അവൻ വരും വരെ എന്റെ കുട്ടിക്കാലത്തിന് ജീവനില്ലരുന്നു
എന്നെ ക്ഷമിക്കാൻ പഠിപ്പിച്ചത് എന്റെ അനുജനാണ് 
അവനു വേണ്ടിയാണ് ഞാൻ കളിപ്പാട്ടമുണ്ടാക്കിയത് 
മണ്ണിന്റെയും കല്ലിന്റെയും ഓലചീറിന്റെയും 
അഗാധ സാധ്യതകൾ കണ്ടുപിടിക്കാൻ ഞാൻ ശ്രമം തുടഗിയത് 
അവനെ ആശ്ചര്യപ്പെടുതാനായിരുന്നു
രാത്രയിൽ എന്റെ കൈത്തണ്ടയിൽ കിടന്നുറങ്ങുമ്പോൾ 
എന്റെ പോന്നുമകനേ എന്ന് ഞാൻ അറിയാതെ അന്നും വിളിച്ചിരുന്നു 
അത് എങ്ങനെ മനസ്സിലാക്കിയോ അവനെന്നെ ചേച്ചിയമ്മ എന്ന് വിളിച്ചു

അമ്മ മരം


4 വര്ഷങ്ങളായി ഞാ  സ്ഥാപനത്തി ജോലി ചെയ്യുന്നു. അപ്പൊ മുത ഞാ കാണുന്നതാണ് അതിനെ.  
എന്റെഓഫീസി ന്റെ നേരെ വാതിൽക്കൽ പടര്ന്നു പന്തലിച്ചു നില്ക്കുന്ന ഒരു ലന്ത മരം ഉണ്ട്. വളരെ വലിയ ഒരു മരം.  
സമീപത്തുള്ളബാങ്കി വരുന്നവര്ക്കും, സ്കൂളി വരുന്നവര്ക്കും, എന്റെ ഓഫീസിലേക്ക്  വരുന്നവര്ക്കും ഒക്കെ വല്യ 
 ആശ്വാസമായിരുന്നഒരു വലിയ മരം,. ദിവസവും രാവിലെ ഞാ വരുമ്പോ അതിന്റെ താഴെ നിറയെ കുട്ടിക  
ആയിരിക്കും. ഇന്ന് അവധിദിവസമായിട്ടു കൂടി അതിലെ ലന്ത കായക പറിക്കാ കുട്ടിക അതിന്മേ ഉണ്ടാ
യിരുന്നു എല്ലാ ദിവസവും സ്കൂവിട്ടലുടനെ 50 ഓളം കുട്ടിക വരും. പിന്നെ ഒരു ഉത്സവം ആയിരുന്നു. മരത്തിന്റെ 
 ഉചി വരെ കുട്ടിക കേറും. ചില്ലകളികുരങ്ങന്മാരെ പോലെ ചാടിക്കളിക്കുമാരുന്നു. ആരും അവരെ വഴക്ക്  
പറയരില്ലരുന്നു. വഴക്ക് പറയില്ലെന്ന് മാത്രമല്ലമുതിർന്നവർ അവരുടെ കൂടെ കൂടുകയും ചെയും.എത്ര ദിവസങ്ങളില 
 വൈകുന്നേരങ്ങളി  കാഴ്ച കണ്ടു നിന്നിട്ടുണ്ട്.കുട്ടിക്കാലത്തിലേക്ക് മടങ്ങി പോയ ഒരു ഫീലിംഗ്...
ഇന്ന്  ഉച്ചക്ക്  ഞാ ചോറുണ്ടിട്ട് വെള്ളം എടുക്കാനായി കാ ന്റെ അടുത്തേക്ക് നടക്കുമ്പോളാണ് കണ്ടത്. 
 ലന്ത മരംമറിഞ്ഞു കിടക്കുന്നു. വട്ടം ഒടിഞ്ഞു കിടക്കുന്നു. ഓടി അടുത്ത് ചെന്നു നോക്കിയപോളാണ്  മനസ്സിലായത്,  
കടപുഴകിവീണിരിക്കുന്നു പാവം. ആരേലും വെട്ടിയിട്ടതാകുമെന്ന ആദ്യം കരുത്യേ.
ആലപ്പുഴയി സൌന്ദര്യ വല്ക്കരണം നടക്കുകയാണ്. കനാ സൈഡി ആണ്  മരം  നിന്നിരുന്നത്.  
തായ് വേര് നഷ്ട്ടപ്പെട്ടത് കൊണ്ടാകും,  പാവത്തിന് പിടിച്ചു നില്ക്കാ കഴിയാതെ പോയത്.എങ്കിലും ഇത്രനാ 
 അത് പിടിച്ചുനിന്നില്ലേ, എത്ര പേര്ക്കും തണ തല്കി, ഞാ ഉള്പ്പടെ എത്രയധികം പേര് അതിന്റെ ഫലങ്ങ എടുത്തു.  
എന്നുംവരുമ്പോ  ആരെങ്കിലും കണ്ടാലോ എന്നാ ചമ്മലോടെ ആണെങ്കിലും  മരത്തിന്റെ ചോട്ടി പോയി നിന്ന്  
 ഒരു ലന്തകയക്കായി ഓടിച്ചു നോക്കിയിരുന്നു. എന്നെ ഓഫീസി ആക്കാ വരുമ്പോ എന്റെ പ്രിയതമ ഫോണ്വിളിക്കുക
യനെന്ന വ്യാജേന  മരത്തിന്റെ ചോട്ടി ലന്തകയകളും തപ്പി നടക്കുന്നത് കണ്ടു ഞാ പൊട്ടിച്ചിരിച്ചുപോയിട്ടുണ്ട്.  
എല്ലാ മനുഷ്യരുടെയും ഉള്ളി  ഒരു കുട്ടിക്കാലമുണ്ടെന്ന  സത്യത്തിന്റെ തിരിച്ചറിയ.
കനാ  സൈഡി തിട്ട പണിയാ വന്ന കല്പ്പനിക്കാ ഊണ് കഴിഞ്ഞു ഇനി എവിടെ പോയിരിക്കും.  
കുട്ടികളുടെകാര്യമാണ് കഷ്ട്ടം. ഇന്ന് ശനിയാഴ്ച. തിങ്കളാഴ്ച അവ ലന്തക്ക പറിക്കാ വരുമ്പോ അവരുടെ  പ്രിയ്യപ്പെട്ട
  മരംഇല്ലാതായത് കാണുമ്പോ അവര്ക്കെന്തു വിഷമം തോന്നും. എങ്കിലും എന്റെ മരമേ,
 നീ  കുട്ടിക  മുകളി   ഇരുന്നപ്പോ  മരിഞ്ഞില്ലല്ലോ. റോഡ് ലേക്ക് വീണു ഒരു തടസവും ഉണ്ടാക്കിയില്ലലോ. 
വൃക്ഷങ്ങ  അമ്മമാരേ പോലെയാണ്. സ്വയം തീര്ന്നു കൊണ്ട് അവ നമ്മളെ സന്തോഷിപ്പിക്കും, നമുക്ക് വേണ്ടതെല്ലാംതരും.  
ഇല്ലാതാകുമ്പോ, ആരെയും ബുദ്ധിമുട്ടിക്കാതെ ഒരു  ശല്യവുമില്ലാതെ  നിശബ്തമായി ഇല്ലാതാകും.
ഇന്നിപ്പോ എന്റെ കണ്മുന്നി ഒരു കാഴ്ചയുണ്ട്,  മരത്തിന്റെ ശിഖരങ്ങ അറുത്തു  മാറ്റുകയാണ്. കഷണങ്ങളാക്കി 
ഏതെങ്കിലും  
അടുപ്പിലെക്കോ അറപ്പ് മില്ലിലെക്കൊ അതിനെ ഇപ്പൊ കൊണ്ട് പോകും,അമ്മ മരമേ  നിനക്കായി വേണ്ടിഎനിക്കിനി 
 ഒന്നും ചെയ്യാ കഴിയുമെന് തോന്നുന്നില്ല. നിന്റെ ഫലത്തിന്റെ ഒരു വിത്ത് എന്റെ വീട്ടു മുട്ടത്തു ഞാനാട്ടുകൊള്ളാം ,. 
മനോഹരമായ ബാല്യത്തിന്റെ നാളുക ഇത്ര നാ രുചിയോടെ ആസ്വദിച്ച ഒരു ഓര്മ കുടിഇല്ലതയീക്കുന്നു. വികസിച്ചു 
 വികസിച്ചു പഴയതെല്ലാം നഷ്ടപെടുത്തി  നമ്മ എവിടെ എത്തും? മാനംമുട്ടെയോ??വികസനത്തിന്റെ രക്തസാക്ഷിക  
ഒരു അമ്മ മരവും കുറെ പീക്കിരി കുട്ടികളും അല്ലെയോ………അല്ലെ??

Wednesday 19 March 2014

മനസ്വിനി : ആദ്യ സംരംഭം

മനസ്വിനി : ആദ്യ സംരംഭം: ഞാൻ ഒരു സാധാരണക്കാരി.. എന്നാൽ പലപ്പോഴും അസാധാരണക്കാരിയവനം എന്ന് ചിന്തിക്കുന്നവൾ.. എന്റെ ചില ഭ്രാന്തൻ ചിന്തകളും, ചില കുശുമ്പുകളും എഴുതി വയ...